ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് പാസ്‌ ഉയര്‍ത്തി

5 years ago
2

2000 രൂപയായാണ് ഉയര്‍ത്തിയത്

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി ഉയര്‍ത്തി

ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ധിച്ചതായി സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് അറിയിച്ചത് . പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാവും മേള സംഘടിപ്പിക്കുക. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഇക്കുറി ഉണ്ടാകില്ല. 10 ലക്ഷം രൂപയാണ് പുരസ്‌കാരമായി നല്‍കിയിരുന്നത്.പ്രളയം സംസ്ഥാനത്തെയാകെ ഉലച്ചതിനാല്‍ മേള ഉപേക്ഷിക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. അതിനാലാണ് ഫീസ് നിരക്ക് ഉയര്‍ത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടന-സമാപന ചടങ്ങുകളിലെ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.

Loading comments...