കേരളാ പോലീസിന്റെ ഡോഗ് സ്ക്വാഡ് ഇനി 'കെ 9 സ്‌ക്വാഡ്'

5 years ago
111

അടിമുടി മാറ്റവുമായാണ് കേരളാ പോലീസിന്റെ ഡോഗ് സ്ക്വാഡ് എത്തുന്നത്

മികച്ച പൊലീസ് സേനയെന്ന ഖ്യാതിക്ക് പുറമേ അടിമുടി മാറ്റവുമായി കേരള പൊലീസിന്‍റെ ഡോഗ് സ്‌ക്വാഡ്. മാറ്റത്തിന്‍റെ പുതിയ മുഖവുമായി എത്തുകയാണ് കേരള പൊലീസിലെ ഡോഗ് സ്‌ക്വാഡ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് പുത്തന്‍ മുഖവുമായി ഡോഗ് സ്‌ക്വാഡ് എത്തുക. ആകര്‍ഷകമായ മാറ്റമാണ് വിഭാഗത്തില്‍ വരുത്തിയിരിക്കുന്നത്. സ്‌ക്വാഡിന് മാത്രമായി പ്രത്യേക ലോഗോയും പതാകയും സ്‌ക്വാഡിലെ പൊലീസുകാര്‍ക്ക് പുതിയ യൂണിഫോമും തോള്‍ ബാഡ്ജും ഉണ്ടാകും. ഈ വിഭാഗം ഇനി മുതല്‍ 'കെ 9 സ്‌ക്വാഡ്' എന്നാണ് അറിയപ്പെടുക.നടുക്ക് ലോഗോയുണ്ടാവും,ലോഗോയില്‍ കറുപ്പും കടുംനീലയും ജര്‍മന്‍ ഷെപ്പേഡിന്‍റെ നിറവുമുണ്ടാവും. സ്‌ക്വാഡിലെ പൊലീസുകാരുടെ യൂണിഫോം ഫീല്‍ഡ് ജോലി സമയത്ത് കാക്കി പാന്‍റ്സും കറുത്ത അരക്കയ്യന്‍ ടീഷര്‍ട്ടും കറുത്ത തൊപ്പിയും ടീഷര്‍ട്ടിനു മേല്‍ കറുത്ത ജാക്കറ്റുമാണ് . ഷൂവിനു പകരം കറുത്ത ബൂട്ടായിരിക്കും . ടീ-ഷര്‍ട്ടിലും ജാക്കറ്റിലും തൊപ്പിയിലും തോള്‍ ബാഡ്ജിലും സ്‌ക്വാഡിന്‍റെ ലോഗോയും ഉണ്ടാവും . ഔദ്യോഗിക ചടങ്ങുകളില്‍ കാക്കി പാന്‍റ്സും ഷര്‍ട്ടും തന്നെയായിരിക്കും യൂണിഫോം. സ്‌ക്വാഡിന് 'സവിശേഷതയും ആധുനികതയും അഭിമാനവും' കൊണ്ടുവരാനാണ് പരിഷ്‌കരണമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അറിയിപ്പ്. അശോക സ്തംഭവും ജര്‍മന്‍ ഷെപ്പേഡ് ഇനം നായയുടെ തലയും ഒലിവിലയുമൊക്കെ ചേര്‍ന്നതാണ് ലോഗോ. കേരള പൊലീസ് എന്നും കെ9 സ്‌ക്വാഡ് എന്നും ലോഗോയില്‍ എഴുതിയിരിക്കും. കടുംനീലയും ജര്‍മന്‍ ഷെപ്പേഡിന്‍റെ രോമത്തിന്‍റെ നിറവും രണ്ടു ത്രികോണങ്ങളായി ചേരുന്നതാണ് പുതിയ പതാകയുടെ നിറം.

Loading comments...