ആരാധകരെ അമ്പരപ്പിച്ച് ജസ്റ്റിന്‍ ബീബര്‍

6 years ago

എഴുപത്തിനാല് ലക്ഷം രൂപയുടെ വീട് വാടകയ്ക്കെടുത്താണ് ആരാധകരെ അമ്പരപ്പിചിരിക്കുന്നത്

ആരാധകരെ അമ്പരപ്പിച്ച് ജസ്റ്റിന്‍ ബീബര്‍,മാസവാടക എഴുപത്തിനാല് ലക്ഷം രൂപയുള്ള വീട് വാടകയ്ക്ക് എടുത്താണ് ബീബര്‍ ആരാധകരെ അമ്പരപ്പിചിരിക്കുന്നത് .കനേഡിയന്‍ പോപ് താരം ജസ്റ്റിന്‍ ബീബറിന് ആരാധകരേറെയാണ്. ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ബീബറിന്റെ പുതിയൊരു തീരുമാനം കേട്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ . സംഗതി മറ്റൊന്നുമല്ല ബീബര്‍ ഒരു വീട് വാടകയ്‌ക്കെടുത്തു, അതിന്റെ മാസവാടകയാണ് പലരുടെയും കണ്ണുതള്ളിക്കുന്നത്. സൗത് കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയില്‍ ബീബര്‍ സ്വന്തമാക്കിയ വീടിന്റെ മാസവാടക ഒരുലക്ഷം ഡോളറാണ്. എഴുപത്തിനാലു ലക്ഷം ഇന്ത്യന്‍ രൂപയോളം വരും ഇത്. ലോസ്ആഞ്ചല്‍സില്‍ പരിപാടികള്‍ വരുന്ന സമയങ്ങളില്‍ ഹോട്ടലില്‍ കഴിഞ്ഞു മടുത്താണ് ബീബര്‍ വീട് വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചതെന്നാണ് അഭ്യൂഹങ്ങള്‍. ആറായിരം സ്‌ക്വയര്‍ഫീറ്റിലുള്ള വീട്ടില്‍ നാലു ബെഡ്‌റൂമുകളും ഏഴ് ബാത്‌റൂമുകളുമാണുള്ളത്. മെഡിറ്ററേനിയന്‍ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ വീടായിരിക്കും ഇനി ലോസ്ആഞ്ചലസിലെ ബീബറിന്റെ പ്രിയപ്പെട്ട ഇടം.2017ല്‍ ബെവെര്‍ലി ഹില്‍സില്‍ ബീബര്‍ വാടകയ്‌ക്കെടുത്ത വീടിന്റെ മാസവാടക നാല്‍പതുലക്ഷമായിരുന്നു. അതിനു മുമ്പ് ലണ്ടനില്‍ വീട് വാടകയ്‌ക്കെടുത്തപ്പോള്‍ തൊണ്ണൂറ്റിയെട്ടു ലക്ഷം രൂപയാണ് മാസവാടകയായി നല്‍കിയിരുന്നത്. അടുത്തിടെ ഒന്റാറിയോവില്‍ സ്വന്തമായൊരു വീട് വാങ്ങുകയും ചെയ്തിട്ടുണ്ട് ബീബര്‍. അഞ്ചു ഡോളര്‍ മില്യണ്‍ അഥവാ മുപ്പത്തിയേഴു കോടി മുടക്കിയാണ് അന്ന് സ്വപ്‌നവീട് സ്വന്തമാക്കിയത്.

Loading comments...