റിസര്‍വ് ബാങ്ക് കൂടുതല്‍ പണം വിപണിയിലിറക്കുന്നു

5 years ago

ഉത്സവകാലം കണക്കിലെടുത്താണിത്

ഉത്സവകാലത്തെ പണലഭ്യത ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കുന്നു.ഒക്ടോബര്‍ 11ന് സര്‍ക്കാരിന്റെ ബോണ്ട് വാങ്ങിക്കൊണ്ടാണ് ഇത്രയും തുക ലഭ്യമാക്കുക. വിപണി ഇടപെടല്‍ (ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്)വഴിയാണിത്. 2020നും 2030നും ഇടയില്‍ കാലാവധിയെത്തുന്ന ബോണ്ടുകളാണ് വാങ്ങകയെന്നും ആര്‍ബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2020ല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ബോണ്ടുകള്‍ക്ക് 8.27ശതമാനമാണ് പലിശ നല്‍കുക. 2022 ല്‍ കാലാവധിയെത്തുന്ന ബോണ്ടുകള്‍ക്ക് 8.15ശതമാനവും 2024ലെ ബോണ്ടുകള്‍ക്ക് 7.35ശതമാനവും 2026ലേതിന് 8.15ശതമാനവും 2030ലേതിന് 7.61ശതമാനവും പലിശ നല്‍കും.

Loading comments...