Premium Only Content
സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാന്‍ സിപിഎം ഇടപെടില്ല
സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ല- കോടിയേരി
ശബരിമല സ്ത്രീപ്രവേശനത്തില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം കനപ്പിക്കുമ്പോള്‍ നിലപാട് മയപ്പെടുത്തി സിപിഎം. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ലെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കുന്നു.ശബരിമലയില്‍ പ്രാര്‍ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. താല്‍പ്പര്യമില്ലാത്തവര്‍ക്ക് അങ്ങോട്ട് പോകണ്ട. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ല. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഐ എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സിപിഐ എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നും ശബരിമല: പുലരേണ്ടത് ശാന്തി എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ കോടിയേരി പറയുന്നു.എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒരുവിഭാഗം അയ്യപ്പഭക്തന്മാരെ സമരത്തിന് ഇറക്കിവിടാനും ശ്രമം ഉണ്ടെന്നു കോടിയേരി പറഞ്ഞു .സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എഐസിസി നേതൃത്വം ആകട്ടെ ഈ വിധിയെ സ്വാഗതംചെയ്തു. എന്നിട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ നിറംമാറിയിരിക്കുന്നത്. വിധിയെ ആര്‍എസ്എസ് ദേശീയനേതൃത്വം അനുകൂലിക്കുകയുംചെയ്തു. വിധി മനോഹരം എന്നാണ് കേന്ദ്രമന്ത്രി മേനക ഗാന്ധി അഭിപ്രായപ്പെട്ടതെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.
-
1:29
News60
6 years agoശബരിമലയില്‍ വീണ്ടും യുവതി എത്തി; മടങ്ങി
9 -
4:38
anweshanam
5 years ago17 കാരിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
1 -
3:21
anweshanam
5 years agoചൈത്ര തെരേസ ജോണിനെതിരേ നടപടിക്ക് ശുപാര്‍ശയില്ല; റെയ്ഡ് നിയമപരം
-
3:34
anweshanam
6 years agoപുതിയ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കും
22 -
5:15
anweshanam
6 years agoകണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന്
4 -
1:31
News60
6 years agoകേരളത്തിലേക്കോ? ജാഗ്രത വേണമെന്ന് ബ്രിട്ടനും അമേരിക്കയും
4 -
1:32
News60
6 years agoമകരവിളക്ക് ദർശനം കാത്ത് അയ്യപ്പന്മാർ
3 -
1:31
News60
6 years agoദർശനം സമ്മതിച്ച് പട്ടികയിലെ അഞ്ച് യുവതികൾ
-
1:06
News60
6 years agoശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം
7 -
1:35
News60
5 years agoചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം
8