ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്‌പോര്‍ട്ട് ജപ്പാന്റേത്

6 years ago
3

ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തു വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്‌. ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 189 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനാകുമെന്നതാണ് പ്രത്യേകത.
സിംഗപ്പൂരിനൊപ്പം ജര്‍മനിയാണ് പാസ്‌പോര്‍ട്ട് മൂല്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യം.വിസയില്ലാതെ 188 രാജ്യങ്ങളില്‍ ഇരു രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശനം നടത്താം. പട്ടികയില്‍ 76-ാം സ്ഥാനത്താണ് ഇന്ത്യ. 56 രാജ്യങ്ങളിലാണ് വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശിക്കാന്‍ കഴിയുക.പട്ടികയില്‍ അതിവേഗ സ്ഥാന കയറ്റം നേടിയിരിക്കുന്നത് യുഎഇ ആണ്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് 38 സ്ഥാനം മെച്ചപ്പെടുത്തി യുഎഇ ഇപ്പോള്‍ 23-ാം സ്ഥാനത്താണ്.

Loading comments...