Premium Only Content

വെറുതേയല്ല നടക്കാന്‍ പറയുന്നത്
ദിവസേനയുള്ള 30 മിനിറ്റ് നടത്തം, തകരാറിലായ കോശങ്ങളെ പൂര്‍വസ്ഥിതിയിലാക്കാന്‍ സഹായിക്കുമെന്ന് മെരിലാന്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ‘കൊളസ്ട്രോള്‍’ നിയന്ത്രിക്കാന്‍ വ്യായാമത്തിനുള്ള പ്രാധാന്യത്തിന് വീണ്ടും അടിവരയിടുകയാണ് ഗവേഷകര്‍. ‘ഡി എന്‍ എ ഡാമേജുകള്‍’ ഇല്ലാതാക്കാന്‍ നടത്തത്തിനും ജോഗിംഗിനും പുറമേ, നീന്തലിനും കഴിയുമെന്ന് അവര്‍ പറയുന്നു. ”ഈ വ്യായാമങ്ങള്‍ വഴി ‘ഹാര്‍ട്ട് ടിഷ്യൂ’ ‘അപ്ഗ്രേഡ്’ ചെയ്യപ്പെടുകയാണ്. ഹൃദ്രോഗ സാധ്യതകളുടെ പഴുതടയ്ക്കാനും രക്തക്കുഴലുകളെ ആരോഗ്യവത്താക്കുന്നതിനും ഈ വ്യായാമങ്ങള്‍ക്ക് കഴിയുന്നു” മുഖ്യ ഗവേഷകനായ ഡോ സ്റ്റീഫന്‍ റോത്ത് പറയുന്നു. ‘എക്സ്പെരിമെന്റല്‍ ഫിസിയോളജി’ എന്ന ജേണലിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിട്ടുമാറാത്ത ഹൃദ്രോഗങ്ങള്‍ക്ക് മരുന്നുകള്‍ക്കപ്പുറമുള്ള പ്രതിരോധ വഴികള്‍ സുഗമമാക്കുന്നതിന് പിന്തുണ നല്‍കുകയാണ് ഈ കണ്ടുപിടിത്തം. വ്യക്തികളുടെ ആയുസ്സ് വര്‍ദ്ധിക്കുന്നതിനും ഈ വ്യായാമങ്ങള്‍ സഹായിക്കുമെന്ന് അവര്‍ പറയുന്നു. രക്ത സമ്മര്‍ദത്തെ നിയന്ത്രിക്കുകയാണ് ഈ വ്യായാമങ്ങള്‍ കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം. ശരീര പേശികള്‍ ശക്തിപ്പെടുത്താനും സന്ധികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനായാസമാക്കാനും, വേദനകള്‍ അകറ്റാനും, ഈ വ്യായാമങ്ങള്‍ സഹായിക്കും. കാലുകളുടേയും ഉദരത്തിന്റെയും ഹൃദയത്തിന്റെയും പേശികളെ ഒരേപോലെ ആരോഗ്യവത്താക്കുകയാണ് ഈ വ്യായാമങ്ങള്‍. ‘ഡിപ്രഷന്’ മുതലായ മാനസിക തകരാറുകളില്‍ നിന്ന് രക്ഷപ്പെടാനും ഈ വ്യായാമങ്ങള്‍ സ്വീകരിക്കാം.
-
1:27
News60
6 years agoഇന്ത്യയില്‍ പാക് ഭീകരാക്രമണത്തിന് സാധ്യത
3 -
1:05
News60
6 years agoഫേസ്ബുക്കില്‍ ഇല്ലെങ്കിലും സ്വകാര്യത അപകടത്തിൽ
-
1:09
News60
6 years agoസൗദി വനിതകള്‍ക്ക് ബൈക്കോടിക്കാന്‍ വിലക്ക്
2 -
1:31
News60
6 years agoഈ ഷൂവിന്റെ ലൈസ് മുറുക്കാൻ നിൽക്കണ്ട!
19 -
1:08
News60
6 years agoകേസിൽ കൂടുതൽ സമയം തേടി ദിലീപ്
5 -
0:56
News60
6 years ago $0.24 earnedഅമേരിക്കയിലെ അൻപത് സ്റ്റേറ്റുകളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
1.46K1 -
1:34
News60
6 years ago $0.03 earnedഅംബാനി മക്കളുടെ വാഹന വ്യൂഹത്തിന്റെ വില 16 കോടി
20 -
0:56
News60
6 years agoജിഎസ്ടി നടപ്പാക്കാൻ സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപ !
3 -
1:02
News60
6 years agoചില മേക്ക് അപ്പ് അബദ്ധങ്ങള്‍
8 -
0:57
anweshanam
6 years agoഅഗര്‍ബത്തികള്‍ ആളെകൊല്ലികളോ ???
2