നാല് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ്

5 years ago
3

ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് മേഖലയില്‍ 10,000 കോടി ഡോളറിന്റെ (7.3 ലക്ഷംകോടി രൂപ) നിക്ഷേപം നയം പ്രതീക്ഷിക്കുന്നു. 2022ഓടെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയത്തില്‍ ഡിജിറ്റല്‍ മേഖലയിലെ സമയബന്ധിത നവീകരണം വ്യവസ്ഥ ചെയ്യുന്നു.ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് നയം എന്നാണ് ടെലികോം നയത്തിന് പേര്.കുറഞ്ഞ തുകയ്ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാന്‍ 5 ജി, ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിവിദ്യകള്‍ ഉപയോഗപ്പെടുത്തും, 2020ന് മുമ്പ് എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും ഒരു ജിബിപിഎസ് വേഗമുള്ള കണക്ടിവിറ്റി, 2022ഓടെ എല്ലാവര്‍ക്കും 50 എംബിപിഎസ് വേഗമുള്ള യൂണിവേഴ്‌സല്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത മേഖലകളില്‍ അത് ഉറപ്പാക്കും,

Loading comments...