വ്യായാമം രാവിലെയോ വൈകുന്നേരമോ?

5 years ago
5

രാവിലെയാണോ അതോ വൈകിട്ടാണോ വ്യായാമം ചെയ്യാൻ അനുയോജ്യമായ സമയമെന്ന
കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. എപ്പോഴാണ് വ്യായാമത്തിന് പറ്റിയ സമയം .രാവിലെ എഴുന്നേല്‍ക്കാന്‍ മടിച്ച് വൈകീട്ട് വ്യായാമം ചെയ്യുന്നവരുണ്ട്. രാവിലെ എഴുന്നേറ്റാലുള്ള തിരക്കായിരിക്കും പലര്‍ക്കും പറയാനുള്ള കാരണം. എന്നാല്‍ വ്യായാമം ചെയ്യാന്‍ അതിരാവിലെയുള്ള സമയം തന്നെയാണ് ഏറ്റവും ഉചിതം. എത്ര തിരക്കാണെങ്കിലും എഴുന്നേല്‍ക്കാന്‍ മടിയാണെങ്കിലും രാവിലെയുള്ള വ്യായാമം ചില പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നുണ്ട്. രാവിലെ വ്യായാമം ചെയുന്നത് ദഹനത്തെ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.വിശപ്പില്ലെന്ന കാരണം പറഞ്ഞ് ബ്രേക്ഫാസ്റ്റ് ഉപേക്ഷിയ്ക്കുന്നവരുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് രാവിലെയുള്ള വ്യായാമം. ഇത് വിശപ്പു വര്‍ദ്ധിപ്പിയ്ക്കും.രാവിലെയുള്ള വ്യായാമം ശരീരത്തില്‍ ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കും. ഇത് ഒരു ദിവസത്തെ നിങ്ങളുടെ മുഴുവന്‍ പ്രവൃത്തികളിലും നിഴലിയ്ക്കും.തലച്ചോറിനും വ്യായാമം ഉണര്‍വു നല്‍കും. ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കും.രാവിലെ വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ അപചയപ്രക്രിയകളെ കൂടുതല്‍ ശക്തിപ്പെടുത്തും.ഇത് തടി കുറയാന്‍ സഹായിക്കുകയും ചെയ്യും…
വൈകീട്ട് വ്യായാമം ചെയ്യുന്നവരേക്കാള്‍ രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.
ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും രാവിലെയുള്ള വ്യായാമമാണ് നല്ലത്. രാവിലെയുള്ള ജോലികള്‍ക്കു ശേഷം വൈകീട്ട് വ്യായാമം ചെയ്താല്‍ ക്ഷീണം കാരണം വേണ്ട രീതിയില്‍ വ്യായാമം ചെയ്യാന്‍ സാധിച്ചെന്നു വരില്ല.

Loading comments...