ക്ലീവ്‌ലാന്‍ഡ്‌സ് ഇന്ത്യയില്‍

5 years ago

അമേരിക്കന്‍ കമ്പനി ക്ലീവ്‌ലാന്‍ഡ്‌സ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി

ഏയ്സ് ഡീലക്സ്, മിസ്ഫിറ്റ് എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ ക്ലീവ്‌ലാന്‍ഡ്‌സിന്റെ ആദ്യ ചുണക്കുട്ടന്മാര്‍.
ഏയ്സ് ഡീലക്സിന് 2.24 ലക്ഷം രൂപയും മിസ്ഫിറ്റിന് 2.49 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില. റെട്രോ സ്റ്റൈല്‍, നേക്കഡ് മോട്ടോര്‍സൈക്കിളാണ് ഏയ്സ് ഡീലക്സ് എങ്കില്‍ കഫേ റേസറില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട രൂപകല്‍പ്പനയാണ് മിഫ്ഫിറ്റിന്റേത്.സ്‌ക്വയര്‍ സെക്ഷന്‍ സിംഗിള്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് ഏയ്സ് ഡീലക്സ് നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ മിസ്ഫിറ്റിനായി ഡബിള്‍ ക്രാഡില്‍ ഷാസി ഉപയോഗിച്ചു. 229 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഇരു മോട്ടോര്‍സൈക്കിളുകള്‍ക്കും നല്‍കിയിരിക്കുന്നത്. ഈ മോട്ടോര്‍ 15.4 എച്ച്പി കരുത്തും 16 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും രണ്ട് ടയറുകളിലും നല്‍കിയിരിക്കുന്ന സിംഗിള്‍ ഡിസ്‌ക് യൂണിറ്റ് ബ്രേക്കിംഗ് ജോലി നിര്‍വ്വഹിക്കും.എന്നാല്‍ മിസ്ഫിറ്റില്‍ മുന്നില്‍ 4 പിസ്റ്റണ്‍ കാലിപറുകള്‍ നല്‍കിയപ്പോള്‍ ഏയ്സ് ഡീലക്സില്‍ 2 പിസ്റ്റണ്‍ കാലിപറുകളാണ് കാണാന്‍ കഴിയുന്നത്. ഏയ്സ് ഡീലക്സിന്റെ സീറ്റ് ഉയരം 760 മില്ലി മീറ്ററാണ്. മിസ്ഫിറ്റ് മോഡലിന്റെ സീറ്റിന് പിന്നെയും 10 എംഎം ഉയരം കൂടുതലാണ്. ഏയ്സ് ഡീലക്സിന് 133 കിലോഗ്രാം മാത്രമാണ് ഭാരം. ഇന്ധന ടാങ്കിന്റെ ശേഷി 14 ലിറ്റര്‍. 150 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

Loading comments...