കമ്മലില്‍ ട്രെന്‍ഡായി ജിമിക്കി കമ്മല്‍

5 years ago
2

അല്‍പ്പം സ്റ്റൈല്‍ ഒന്ന് മാറി താരപദവി നിലനിര്‍ത്തി ജിമിക്കി കമ്മല്‍

ത്രെഡിലുള്ള പല കളർ ജിമിക്കികളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ത്രെഡ് ജിമിക്കിയിൽ അടുക്കുകളായി മുത്തുകളും ഗ്ലാസ് പേളുകൾ ഉള്ളവയും ഉണ്ട്. വെള്ളമുത്തുകൾ ജിമ്മിക്കിക്കുള്ളിൽ തൂങ്ങി കിടക്കുന്നവയും ഗോൾഡൻ മെറ്റലിൽ ഡബിൾ കളർ തോന്നുന്ന ത്രെഡ് ജിമിക്കികളും ത്രെഡ് വർക്കുള്ള സ്റ്റഡുകളും ത്രെഡുകൾ ചുറ്റിയ ജിമിക്കിയും ആരുടേയും മനം കവരും.ഓവൽ, കോൺ, ചതുരാകൃതിയിലും ജിമ്മിക്കി കമ്മലുകള്‍ വിപണയില്‍ എത്തിയിട്ടുണ്ട് . അടുക്കുകളായി മുത്തുകൾ ഉള്ളതിനാൽ ഇതിനും ഏറെ ആരാധകരുണ്ട്. പല വലുപ്പത്തിലും ലഭിക്കുന്ന ജിമിക്കി കമ്മലിന്‍റെ വലുപ്പ കൂടുതലുള്ളവയാണ് കൂടുതലും വിറ്റഴിയുന്നത്. ഗോൾഡൻ, സിൽവർ, ആന്‍റിക് കളർ, ബ്ലാക്ക് മെറ്റൽ എന്നിവയാണ് വിപണിയിലുള്ളത്.സിമ്പിൾ ലുക്ക് തരുന്നവയാണ് വേണ്ടതെങ്കിൽ അതും ഹെവി ലുക്ക് വേണമെങ്കിൽ അതിനും ധാരാളം ഓപ്ഷനുകളുണ്ട്. യൂണീക് ജിമിക്കികൾ എവിടെ കണ്ടാലും വാങ്ങി ആഭരണപ്പെട്ടിയിൽ വയ്ക്കുകയാണ് ചിലരുടെ പണി. വലിയ റിങ്ങുകളുടെ അറ്റത്ത് തൂക്കിയിട്ട ജിമിക്കികളാണ് ടീനേജുകാരുടെ ഫേവറേറ്റ്. ജിമ്മിക്കിയുടെ ട്രെഡീഷണൽ എത്നിക് ലുക്കാണ് ഏവ൪ക്കും പ്രിയപ്പെട്ടതാകുന്നത്.ബ്ലാക്ക് മെറ്റലിൽ പരിച പോലെയുള്ള സ്റ്റഡിൽ തൂങ്ങികിടക്കുന്ന വളയത്തിനുള്ളിലെ ജിമിക്കി മറ്റൊരു വെറൈറ്റി ആണ്. കല്ലുപതിച്ച സ്വർണ വളയത്തിനു പുറത്തു മറ്റൊരു കല്ലുപതിച്ച വെള്ളി വളയം അതിൽ തൂങ്ങി കിടക്കുന്ന വൈറ്റ് പേളുകൾ ആരുടെയും മനം മയക്കും. കണ്ണാടി പിടിപ്പിച്ച ബ്ലാക്ക് മെറ്റൽ സ്റ്റഡിൽ തൂങ്ങിയാടുന്ന ജിമിക്കിയും ആർക്കും ഇഷ്ടപ്പെടും.

Loading comments...