ഹൗറായുടെ വിശേഷങ്ങലിലേക്ക്

5 years ago

കൊൽക്കത്തയിലെത്തുന്നവർ പലപ്പോഴും മറന്നു പോകുന്ന ഇടങ്ങളിലൊന്നാണ് ഹൗറ

ഒരു ജീവിതകാലത്തേയ്ക്ക് മുഴുവൻ വേണ്ടുന്ന അനുഭവങ്ങളും കാഴ്ചകളും തരാൻ സാധിക്കുന്ന ഹൗറായുടെ വിശേഷങ്ങൾ.കൊൽക്കത്തയുടെ പേരിനോട് ചേർത്തുവെച്ചിട്ടുള്ള മറ്റൊരു നഗരമാണ് ഹൗറയെങ്കിലും പലപ്പോഴും അവഗണന നേരിടുന്ന ഇടമാണിത്. കൊൽക്കത്തയുടെ കവാടം എന്നറിയപ്പെടുന്ന ഹൗറ ഹൂഗ്ലി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.
കൊൽക്കത്ത കാഴ്ചകളിൽ പ്രധാനമായ തെരുവുകളും വിക്ടോറിയ മഹലും ബിർള പ്ലാനെറ്റേറിയവും ഒക്കെ കണ്ടിറങ്ങുന്നവർ തീർച്ചയായും പോയിരിക്കേണ്ട ഇടമാണിത്. കൊൽക്കത്ത കഴിഞ്ഞാൽ പശ്ചിമബംഗാളിലെ അറിയപ്പെടുന്ന വ്യവസായ നഗരമാണ് ഹൗറ. ബംഗാളിന്റെ പഴയ ചരിത്രങ്ങളിലേക്കും കഥകളിലേക്കും വാതിൽ തുറന്നിടുന്ന ഒരു പുരാതന നഗരമാണിത്. ഏകദേശം അഞ്ഞൂറോളം വർഷങ്ങളുടെ പഴക്കം ഈ നഗരത്തിനുണ്ട്.ഹൗറയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഹൗറ പാലം.ഇരട്ടനഗരങ്ങളായ കൊൽക്കത്തയെയും ഹൗറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ഒട്ടേറെ ഫോട്ടോഗ്രാഫുകൾക്ക് കാരണമായിരിക്കുന്ന ഈ സ്ഥലം ഹൗറയുടെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഇടമാണ്. കൊൽക്കത്തയുടെ അടയാളമായി ഇതിനെ കണക്കാക്കുന്നു. 1943 ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത ഈ പാലം ഇവിടുത്തെ ഒട്ടേറെ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും വേദിയാകുന്ന ഇടം കൂടിയാണിത്‌

Loading comments...