ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന കിന്നൗർ

5 years ago
5

ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന കിന്നൗർ ഹിമാചൽപ്രദേശിലാണ്

ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഹിമാചൽ പ്രദേശിലെ മനോഹരമായ കിന്നൗർ .
ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ളവർ താമസിക്കുന്ന ഇടമെന്നും യക്ഷികളുടെ വാസസ്ഥലമെന്നുമൊക്കെ നിറയേ വിശേഷണങ്ങളുള്ള ഈ നാട് ഹിമാചലിന്റെയും ഹിമാലയത്തിന്റെയും തികച്ചും വ്യത്യസ്തങ്ങളായ കാഴ്ചകൾ കാണുവാൻ പറ്റിയ നാടു കൂടിയാണ്.ടിബറ്റുമായി അതിർത്തി പങ്കിടുന്ന നാടായ കിനൗറിലാണ് ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാലിന്യത്തിന്റെ ഒരു പൊടി പോലും കലരാത്ത ഇവിടെ നിൽക്കുമ്പോൾ തന്നെ അതിൻറ മാറ്റങ്ങൾ അറിയുവാൻ സാധിക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത് . പഴത്തോട്ടങ്ങളുടെയും പുൽമേടുകളുടെയൊക്കെ നാടായ ഈ ഹിമാചല്‍ ഗ്രാമത്തിന്‍റെ ഭംഗി വിവരിച്ചു തീർക്കുവാൻ സാധിക്കുന്ന ഒന്നല്ല. ഓരോ കോണിലും സഞ്ചാരികൾക്ക് ഓരോ കാഴ്ചകളും അനുഭവങ്ങളുമാണ് ഈ കൊച്ച് ഹിമാലയൻ ഗ്രാമം ഒരുക്കിയിരിക്കുന്നത്.
ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 4000 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ വരണ്ട് കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ എല്ലാക്കാലത്തും സന്ദർശിക്കുക അത്ര എളുപ്പമുള്ളതായിരിക്കില്ല. ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം.

Loading comments...