ഭീമമായ ചിലവില്ലാതെ പോയി വരൻ കഴിയുന്ന വിദേശ രാജ്യങ്ങൾ ഇവയാണ്

6 years ago
145

ഭീമമായ ചിലവില്ലാതെ വിനോദസഞ്ചാരികൾക് പോയി വരൻ കഴിയുന്ന പ്രധാന വിദേശരാജ്യങ്ങളാണ് ഐസ്‌ലാൻഡ്,കോസ്റ്റാറിക്ക,ശ്രീലങ്ക ,ഹംഗറി

ഭീമമായ ചിലവ് കാരണം ഇനി വിദേശ വിനോദസഞ്ചാരം ഒഴിവാക്കണ്ട.
ഭീമമായ ചിലവില്ലാതെ തന്നെ ഇന്ത്യൻ വിനോദസഞ്ചാരികൾക് പോയി വരൻ കഴിയുന്ന പ്രധാന വിദേശരാജ്യങ്ങളാണ് ഐസ്‌ലാൻഡ്,കോസ്റ്റാറിക്ക,ശ്രീലങ്ക ,ഹംഗറി തുടങ്ങിയവ

ഐസ്‌ലാൻഡ്

ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നായ ഐസ് ലാന്റിലേക്ക് പോകാന്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ അത്ര ചിലവില്ല. വെള്ളച്ചാട്ടങ്ങളും, അഗ്‌നിപര്‍വ്വതങ്ങളും, ലാവാ ഫീല്‍ഡും, ബ്ലാക്ക് സാന്‍ഡ് ബീച്ചുകളും , ബ്ലൂ ലഗൂനുകളും ഈ രാജ്യത്തിന്റെ മാത്രം പ്രത്യേകതയാണ്. 1.56 ഐസ് ലാൻഡ് ക്രോണയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം. അതായത് ഇവിടെ എത്തിയാല്‍ നിങ്ങള്‍ക്ക് യഥേഷ്ടം പണം ചെലവഴിക്കാം.

കോസ്റ്റാറിക്ക

പ്രകൃതി കനിഞ്ഞരുളിയ രാജ്യമാണ് കോസ്റ്റ റിക്ക. 8.26 കോസ്റ്ററിക്ക കോളന്‍ ആണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം. ഇവിടെ പ്രധാനമായും മഴക്കാടുകളാണ് ഉള്ളത്. മഴക്കാലങ്ങളിൽ കോസ്റ്റാറിക്ക സന്ദർശനം മഴയുടെ വേറിട്ട അനുഭവങ്ങളും പ്രകൃതിരമണീയമായ സ്ഥലങ്ങളെയും കൊണ്ട് സഞ്ചാരികളെ കീഴ്പ്പെടുത്തുന്നു.

ഹംഗറി

യൂറോപ്യൻ യാത്രയില്‍ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമാണ് ഹംഗറി. ലോകത്തിലെ ഏറ്റവും കാല്പനികമായ നഗരങ്ങളില്‍ ഒന്നാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്. 4.12 ഹംഗേറിയന്‍ ഫോറിന്റ് ആണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

ശ്രീലങ്ക

നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലേക്കൊരു യാത്ര നമ്മുടെ കേരളത്തിലെ തന്നെ ഏതെങ്കിലും ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോകുന്നത്ര ചിലവേ വരുന്നുള്ളൂ. 2.30 ശ്രീലങ്കന്‍ രൂപയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം. ദൂരക്കുറവും ചെലവു കുറഞ്ഞ വിമാന യാത്രയുമാണ്‌ ശ്രീലങ്ക ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാകാന്‍ കാരണം.

Loading comments...