എണ്ണിയാല്‍ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങള്‍ ഉള്ള നാടാണ് അംബോലി

5 years ago
33

ഇന്ത്യയില്‍ തന്നെ ഏറ്റവും മനോഹരമായ മണ്‍സൂണ്‍ സ്പോട്ടുകളില്‍ ഒന്നാണ് അംബോലി.

അധികമാരും അറിയാത്ത, അധികം സഞ്ചാരികള്‍ ചെന്നെത്താത്ത എണ്ണിയാല്‍ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങള്‍ ഉള്ള മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അംബോലി.

ഇന്ത്യയില്‍ തന്നെ ഏറ്റവും മനോഹരമായ മണ്‍സൂണ്‍ സ്പോട്ടുകളില്‍ ഒന്നാണ് അംബോലി.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് അംബോലി സ്ഥിതി ചെയ്യുന്നത്. മഴക്കാലമാണ് അംബോലിയെ ഏറ്റവും മനോഹരിയാക്കുന്നത്. സഹ്യാദ്രി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന അംബോലി ഹില്‍ സ്‌റ്റേഷന്‍ പ്രധാനപ്പെട്ട ഇക്കോ ഹോട്ട് സ്‌പോട്ട് കൂടിയാണ്. വര്‍ഷത്തില്‍ ശരാശരി 750 സെന്റീമീറ്ററോളം മഴ ലഭിക്കുന്ന അംബോലി സമുദ്രനിരപ്പില്‍ നിന്നും 690 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.മഴക്കാലത്ത് രൂപപ്പെടുന്ന എണ്ണമറ്റ വെള്ളച്ചാട്ടങ്ങളാണ് അംബോലിയുടെ മണ്‍സൂണ്‍ ആകര്‍ഷണങ്ങളില്‍ പ്രധാനം.അംബോലി ഫാള്‍സ് ആണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.

ബ്രിട്ടീഷുകാരാണ് അംബോലിയെ ഇന്ന് കാണുന്ന അംബോലിയാക്കി മാറ്റിയത്.

ബ്രിട്ടീഷ് ഭരണാധികാരികളുടെ ഇഷ്ടസ്ഥലമായിരുന്നു അംബോലി ഹില്‍ സ്‌റ്റേഷന്‍. കേണല്‍ വെസ്‌ട്രോപ്പിന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്. മാധവ്ഘട്ട് കോട്ട, കവലേഷട്ട് പോയിന്റ്‌ എന്നിവയും അംബോലിയുടെ സ്വന്തമാണ്. ഒപ്റ്റിക്കല്‍ ഇല്യൂഷന്റെ പേരില്‍ പ്രസിദ്ധമാണ് ഈ പോയിന്റ്‌. കൂടാതെ ജൈവവൈവിധ്യത്തിന്റെ അപൂര്‍വ്വ സംഗമമാണ് അംബോലി.

Loading comments...