എന്തുകൊണ്ട് മുഖ്യന്‍ മയോ ക്ലീനിക്കിലേക്ക്?

5 years ago

പ്രമേഹം, യൂറോളജി, ജെറിയാട്രിക്‌സ് തുടങ്ങിയവയില്‍ അമേരിക്കയിലെ ഏറ്റവും മികച്ച ആശുപത്രി

വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. അത്യാധുനിക സൌകര്യങ്ങള്‍ ഉള്ള ഹോസ്പിറ്റലുകള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടും എന്ത്കൊണ്ട് മുഖ്യന്‍ അമേരിക്കയിലേക്ക് പോയി? അറിയാം അമേരിക്കയിലെ മിന്നെസോട്ടയിലുള്ള മയോ ക്ലിനിക്ക് നെ കുറിച്ച് .ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അമേരിക്കയിലെ മിന്നെസോട്ടയിലുള്ള മെഡിസിൻക്കല്‍ സെന്റര്‍ ആണ് മായോ ക്ലിനിക്. 1863 ല്‍ വില്യം വോറല്‍ മയോ ണ് ആണ് റോച്ചെസ്റ്ററില്‍ ക്ലിനിക്ക് സ്ഥാപിക്കുന്നത് സംയോജിത ക്ലിനിക്കൽ പ്രാക്ടീസ്, വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ ക്ലീനിക്കില്‍ 4,500 ലധികം ശാസ്ത്രജ്ഞരും 58,400 അഡ്മിനിസ്ട്രേറ്റും അനുബന്ധ ആരോഗ്യപ്രവർത്തകരും ജോലി ചെയ്യുന്നു . ഓരോ വർഷവും, 150 ൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള 1.3 ദശലക്ഷത്തിലധികം രോഗികൾ മയോ ക്ലിനിക്കൽ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ U.S. News & World Report ന്‍റെ അമേരിക്കയിലെ ഏറ്റവും മികച്ച ആശുപത്രികളുടെ ലിസ്റ്റില്‍ കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷമായി ഒന്നാം സ്ഥാനം മയോ ക്ലിനിക് നിലനിര്‍ത്തുന്നു. ആധുനിക വൈദ്യ ശാസ്ത്രത്തിനു നിരവധി സംഭാവനകള്‍ ഈ മെഡിക്കല്‍ സെന്റര്‍ നല്‍കിയിട്ടുണ്ട്. ക്യാൻസർ ഹൃദയം, ശ്വാസകോശ ശസ്ത്രക്രിയ എന്നിവയില്‍ വിധാഗ്ധ വൈദ്യ സഹായം മയോ ക്ലിനിക്‌ നല്‍കുന്നു. ഇന്ത്യയില്‍ നിന്നുള്ള പല രാഷ്ട്രീയ നേതാക്കളും വിദഗ്ധ ചികിത്സ തേടുന്ന വിദേശ ആശുപത്രികളില്‍ ഒന്നാണ് മയോ ക്ലിനിക്ക്. ഇതിന് മുമ്പ് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണിയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനും മയോ ക്ലിനിക്കിലെ ചികിത്സ തേടിയവരാണ്.

Loading comments...