സ്റ്റൈലാകാന്‍ മുടി കളര്‍ ചെയ്യുമ്പോള്‍...

6 years ago
2

ഇടക്കിടെയുള്ള ബ്‌ളോ ഡ്രൈ, ഹീറ്റിങ് , അയേണിംങ് തുടങ്ങിയവ മുടി ഡ്രൈ ആക്കുന്നതിനോടൊപ്പം കളറിനേയും ബാധിക്കും

കൊണ്ട് വരുന്ന ഓരോ ചെറിയ മാറ്റങ്ങളും മേയ്ക്കൊവര്‍ കൊണ്ട് വരുമെന്നാണു സ്റ്റൈലിസ്റ്റുകള്‍ പറയുന്നത്. കട്ടിങ്ങിലും കളരിങ്ങിലും വരെ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികകളും അറിയാന്‍... മുടിയിഴകളെ കളറിങ്ങിനു ശേഷവും എങ്ങനെ സംരക്ഷിക്കാനാകും .നിങ്ങളുടെ മുടിയുടെയും ചര്‍മത്തിന്റെയും സ്വഭാവമനുസരിച്ചും, ആനുയോജ്യമായ കളറും ബ്രാന്‍ഡും നിര്‍ദ്ദേശിക്കാന്‍ പരിചയസമ്പന്നനായ ഒരു സ്‌റ്റൈലിസ്റ്റിനെ കഴിയൂ എന്ന് ആദ്യം അറിയുക . കളറിങ്ങ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുടി കണ്ടീഷന്‍ ചെയ്യ്തിരിക്കണം. അതുപോലെ തന്നെ കളറിങ്ങിന് ശേഷവും. കളറിങ്ങ് ചെയ്ത് കഴിഞ്ഞാല്‍ തലമുടിയില്‍ ഇടക്കിടെ എണ്ണതേച്ച് മസാജ് ചെയ്ത് കുളിക്കണം. എന്നാല്‍ ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നത് ഒന്ന് രണ്ടാഴ്ച്ച ഒഴിവാക്കണം.സ്വിമ്മിങ് പൂള്‍ ഉപയോഗിക്കുമ്പോള്‍ ഷവര്‍ ക്യാപ്പ് ധരിക്കുക.കളറിങ് ചെയ്ത മുടിക്കായി പ്രത്യേകം തയ്യാക്കിയിട്ടുള്ള കളര്‍ പ്രൊട്ടക്ഷന്‍ ഉള്ള ഷാംമ്പൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക .ചൂട് വെള്ളത്തിന്റെ ഉപയോഗം കളര്‍ മങ്ങുന്നതിന് കാരണമാകും അതിനാല്‍ ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ കുളിക്കാന്‍ ഉപയോഗിക്കുക. ഓരോ 4-8 ആഴ്ച്ചയും പാര്‍ലറില്‍ പോയി ടച്ച് അപ്പ് ചെയ്യാന്‍ ശ്രമിക്കുക. ഇത്് കളറിംങിന്റെ ആയുസ്സ് കൂട്ടും

Loading comments...