പ്രളയാനന്തര വിവരശേഖരണത്തിന് മൊബൈൽ ആപ്ലിക്കേഷൻ

6 years ago
2

പ്രളയാനന്തര വിവരശേഖരണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാകുന്നു

സംസ്ഥാനത്ത് പ്രളയാനന്തര വിവരശേഖരണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാകുന്നു. ഉഷാഹിതി പ്ലാറ്റ്‌ഫോമിലാണ്‌ ഇത്‌ തയ്യാറാക്കുന്നത്.

പ്രളയാനന്തര കണക്കെടുപ്പുകൾക്കും മറ്റും മൊബൈൽ ആപ്പ് നിർമിക്കാൻ തീരുമാനിച്ചതുമുതൽ ഒട്ടേറെ വ്യക്തികളു സ്ഥാപനങ്ങളും സർക്കാരിനെ സമീപിച്ചു. തുടർന്ന് 2010-ൽ ഹെയ്തി ഭൂകമ്പകാലത്ത് ഉൾപ്പെടെ വിജയകരമായി ഉപയോഗിച്ച ഉഷാഹിതി കേരളത്തിലും ഉപയോഗിക്കാൻ തീരുമാനകിക്കുകയായിരുന്നു.ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വേറായ ഉഷാഹിതി ആർക്കുവേണമെങ്കിലും സോഴ്‌സ് കോഡ് ഡൗൺലോഡ് ചെയ്ത് സ്വന്തം ആപ്പ് നിർമിക്കാനാകും. സംസ്ഥാനത്തിനാവശ്യമായ രീതിയിൽ ആപ്പ് തയ്യാറാക്കാനുള്ള നടപടി സംസ്ഥാന ഐ.ടി. മിഷൻ ആരംഭിച്ചു.

എസ്.എം.എസ്.ഇ-മെയിൽ, ട്വിറ്റർ, വെബ്‌സൈറ്റ് വഴിയുള്ള വിവരശേഖരണവുമായി യോജിച്ചുപോകുന്നതാണ് ഈ പ്ലാറ്റ്‌ഫോം.

സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യം ഉഷാഹിതി പ്ലാറ്റ്‌ഫോമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.
ഏറ്റവും എളുപ്പത്തിലും കൃത്യമായും സമയനഷ്ടമില്ലാതെയും ഇതിലൂടെ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കാനാകും. ഡിജിറ്റലായി വിവരങ്ങൾ ശേഖരിക്കാനുള്ള നിലവിലെ ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കിയാവും ആപ്പ് തയ്യാറാക്കുക. ചെന്നൈ പ്രളയശേഷം ഒരുകൂട്ടം യുവാക്കൾ, വെള്ളപ്പൊക്കത്തിലായ തെരുവുകളുടെ മാപ്പ് തയ്യാറാക്കാൻ ഉഷാഹിതി പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്നു.

Loading comments...