പട്ടിണിക്കെതിരെ പോരാടാൻ ടെക് ഭീമന്മാർ

5 years ago
2

അന്താരാഷ്ട്ര സംഘടനകളെ ചേർത്തുപിടിച്ചു വികസ്വര രാജ്യങ്ങളിലെ പട്ടിണിക്കെതിരെ പോരാടാൻ ടെക് ഭീമന്മാരായ ഗൂഗിളും ആമസോണും മൈക്രോസോഫ്റ്റും

ഒരുപാട് ജീവനുകൾ നഷ്ടപ്പെട്ടതിന്റെ ശേഷം പട്ടിണിയെ നേരിടുന്നതിന് പകരം നേരത്തെ ശേഖരിച്ച വിവരങ്ങൾ ഉപയോഗപ്പെടുത്തി പട്ടിണി ഒരു പ്രശ്നമായി മാറുന്നതിന് മുമ്പ് പണം ശേഖരിക്കൽ പ്രക്രിയ ആരംഭിക്കുന്ന രീതിയായിരിക്കും മൂന്ന് ടെക് ഭീമന്മാരും ഉപയോഗിക്കുക. ഡാറ്റ അനാലിസിസും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് പട്ടിണി മുൻകൂട്ടി പ്രവചിച്ച് ഇല്ലാതാക്കുകയാണ് ലക്ഷ്യം.ലോക ബാങ്കും ഐക്യരാഷ്ട്ര സംഘടനയും സംയുക്ത പ്രസ്‍താവനയിലൂടെയാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കുട്ടികളടക്കം ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെടുന്നു എന്നത് ആഗോള ദുരന്തം തന്നെയാണ്. ഇതിനെതിരെ ഒരു ആഗോള കൂട്ടായ്മ ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ജിം യോങ് കിം പറഞ്ഞു.കഴിഞ്ഞ വർഷം 20 ദശലക്ഷം ജനങ്ങൾ നൈജീരിയയിലും സൊമാലിയയിലും ദക്ഷിണ സുഡാനിലും യെമനിലുമായി പട്ടിണി അഭിമുഖീകരിച്ചിരുന്നു. അതെസമയം, 124 ദശലക്ഷം ആളുകൾ നിലവിൽ ഭക്ഷ്യ ക്ഷാമം നേരിടുന്നുണ്ട്. ഇവർക്ക് അടിയന്തിരമായ അന്താരാഷ്ട്ര സഹായം ആവശ്യമാണ് എന്നാണ് വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ പകുതിയിലധികം ജനങ്ങൾ സംഘർഷ മേഖലകളിൽ ജീവിക്കുന്നവരാണ്.

Loading comments...