കടലിന്റെയും സൗന്ദര്യം അറിയാന്‍ റോസ് ദ്വീപ്

5 years ago

ഏതൊരു സഞ്ചാരിയും പോകാനാഗ്രഹിക്കുന്ന ഒരിടമാണ് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹം

പ്രകൃതിയുടെയും കടലിന്റെയും സൗന്ദര്യം അറിയാന്‍ ഏതൊരു സഞ്ചാരിയും പോകാനാഗ്രഹിക്കുന്ന ഒരിടമാണ് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹം

സാഹസികയാത്രികര്‍ക്ക് എന്നും പ്രിയപ്പെട്ട ഇടം കൂടിയാണ് ആന്‍ഡമാന്‍. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ ഇപ്പോഴും മനുഷ്യവാസമില്ലാത്ത പല ദ്വീപുകളും ഉണ്ട്. പുറംലോകവുമായി ബന്ധമില്ലാത്ത മനുഷ്യവര്‍ഗം ഇപ്പോഴും ഈ കാടുകളിലുണ്ട്. 572 ദ്വീപുകളാണ് ഇവിടുള്ളത്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ഒരു അത്ഭുതമാണ് റോസ് ദ്വീപ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പുകള്‍ പേറുന്ന ദ്വീപാണ് റോസ് ദ്വീപ്. 1940 നു ശേഷം ഈ ദ്വീപ് തീര്‍ത്തും ഉപേക്ഷിക്കപ്പെട്ടു എന്ന് തന്നെ പറയാം. പൊളിഞ്ഞു വീഴാറായ പള്ളികളും, കെട്ടിടങ്ങളും, ശവകുടീരങ്ങളും കാട് കയറി വല്ലാത്തൊരു അന്തരീക്ഷമാണ് ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രേതനഗരങ്ങളുടെ പട്ടികയിലാണ് സഞ്ചാരികള്‍ ഈ ദ്വീപിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇവിടുത്തെ ഭയാനകമായ നിശ്ശബ്ദതയും ഭൂപ്രകൃതിയും അത് ഊട്ടിയുറപ്പിക്കും. 1857 ലാണ് ഇന്ത്യയിലെ തടവുകാരെ പാര്‍പ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ ഈ ദ്വീപ് വികസിപ്പിച്ചത്. ഡാനിയേല്‍ റോസ് എന്ന് പേരുള്ള മറൈന്‍ സര്‍വേയറുടെ പേരില്‍ നിന്നാണ് ഈ ദ്വീപിന് റോസ് ദ്വീപ് എന്ന പേര് വന്നത്.1941ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ റോസ് ദ്വീപിനു സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. പിന്നീട് ഇവിടം ജപ്പാന്‍കാരുടെ കീഴിലുമായിരുന്നു. 1993ല്‍ ഇന്ത്യന്‍ നേവി റോസ് ദ്വീപ് ഏറ്റെടുത്തതിനു ശേഷമാണു ഇവിടം ഒരു ടൂറിസം സ്‌പോട്ട് എന്ന നിലയില്‍ വികസിക്കുന്നത്. മാനുകളും മയിലുകളും അടങ്ങിയ ഒരു നല്ല ആവാസവ്യവസ്ഥ കൂടി ചേര്‍ന്നതാണ് ഈ റോസ് ദ്വീപ്.

Loading comments...