താരമായി ഗ്യാസ് തേപ്പുപ്പെട്ടി

5 years ago
9

ഗുണം മെച്ചം ചിലവും കുറവ് ; ഗ്യാസ് ഉപയോഗിച്ചുള്ള തേപ്പുപെട്ടി

കരി ഉപയോഗിച്ചും വൈദ്യുതി ഉപയോഗിച്ചുമുള്ള
തേപ്പുപ്പെട്ടിക്ക് ഇനി വിട. പകരം താരമാവുകയാണ്
ഗ്യാസ് തേപ്പുപ്പെട്ടി.എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചു കൊണ്ടുള്ള
തേപ്പുപ്പെട്ടിയാണ് ഇപ്പോള്‍ കോയമ്പത്തൂര്‍ സ്വദേശിയായ അലക്കു തൊഴിലാളി പ്രഭു ഉപയോഗിക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങുന്നതും, ചെലവുകുറഞ്ഞതുമായ രീതിയായതുകൊണ്ട് നഗരത്തിലെ മിക്ക അലക്കു കമ്പനികളും ഈ രീതി സ്വീകരിച്ചു തുടങ്ങി കഴിഞ്ഞു.

അഞ്ച് കിലോ ഗ്യാസ് കൊണ്ട് 800 തുണികള്‍
തേയ്ക്കാന്‍ സാധിക്കും. ആദ്യം കല്‍ക്കരി ഉപയോഗിച്ചുകൊണ്ടാണ് തുണികള്‍ തേച്ചിരുന്നത്. എന്നാല്‍ തീപ്പൊരി കൊണ്ട് തുണികള്‍
നാശമാവുമോ എന്ന പേടിയുണ്ടായിരുന്നു. പിന്നീടാണ്
വ്യപകമായി വൈദ്യുതി ഉപയോഗിച്ചു കൊണ്ടുള്ള
തേപ്പുപ്പെട്ടി ഉപയോഗിച്ച് തുടങ്ങിയത്. അപ്പോഴും
ഇലക്ട്രിക്ക് ഷോക്കിന്റെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ എല്‍.പിജി ഗ്യസ് ഉപയോഗിച്ചാണ് തുണികള്‍
തേയ്ക്കുന്നത് മറ്റു രീതികള്‍ വെച്ച് നോക്കുമ്പാള്‍ വളരെ പെട്ടെന്ന് തന്നെ തുണികള്‍ തേയ്ക്കാന്‍ ഗ്യാസ് സിലിന്‍ഡര്‍ ഉപയോഗിച്ച് കൊണ്ട് സാധിക്കും ചിലവും വളരെ കുറവാണ് എന്നാണ് പ്രഭു പറയുന്നത് .എല്‍.പി.ജി ഗ്യാസ് സിലിന്‍ഡര്‍, ഗ്യാസ് അയണ്‍ ബോക്സ് എന്നിവയുടെ വില കുറയുകയാണെങ്കില്‍ എല്ലാവരും തന്നെ ഗ്യാസ് ഉപയോഗിച്ചുകൊണ്ടുള്ള തേപ്പുപെട്ടികളിലേക്ക് മാറും.

Loading comments...