600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടം

5 years ago
15

600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്വകാര്യ പൂന്തോട്ടമാണ് തായ്്‌ലന്‍ഡിലെ നൂഗ് നൂച്ച് വില്ലേജ്

600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്വകാര്യ പൂന്തോട്ടമാണ് തായ്്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ നൂഗ് നൂച്ച് വില്ലേജ്.

പ്രകൃതി സ്‌നേഹിയായ കുന്‍ നൂഗ്‌നൂച്ച്, കുന്‍പിസിറ്റ് എന്നിവര്‍ ചേര്‍ന്നാണ് തരിശായി കിടന്ന ഈ സ്ഥലത്ത് 1954 ല്‍ പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. സ്വന്തം പേരുതന്നെ ഉദ്യാനത്തിനും നല്‍കി. നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. 1980ല്‍ പൊതുജനങ്ങള്‍ക്കായി നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുറന്നു കൊടുത്തു.ക്രമേണ ഇതു ലോക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നൂഗ്‌നൂച്ചിന്റെ മകനാണ് ഇതിന്റെ അവകാശി. ഫ്രഞ്ച് ഗാര്‍ഡന്‍, യൂറോപ്യന്‍ ഗാര്‍ഡന്‍, സ്റ്റോണ്‍ഹെഞ്ച് ഗാര്‍ഡന്‍, ഇറ്റാലിയന്‍ ഗാര്‍ഡന്‍, ഉറുമ്പ് ടവര്‍, ചിത്രശലഭക്കുന്ന്, ഓര്‍ക്കിഡ് ഗാര്‍ഡന്‍, പൂക്കളുടെ താഴ്വര എന്നിങ്ങനെ ഈ വില്ലേജിനെ പലതായി തിരിച്ചിരിക്കുന്നു.വിശാലമായ കമാനം കടന്നു ചെല്ലുമ്പോള്‍ സഞ്ചാരിയെ സ്വീകരിക്കുന്നത് മണ്‍പ്രതിമകളാണ്. കടുവ, ജിറാഫ്, ചിത്രശലഭങ്ങള്‍, കൊക്കുകള്‍, ആമ തുടങ്ങിയ ജീവികളുടെ പ്രതിമകള്‍. ഗാര്‍ഡന്റെ മറ്റൊരാകര്‍ഷണം തായ്്‌ലന്‍ഡ് ആനകളുടെ അഭ്യാസപ്രകടനങ്ങളാണ്. ഗാര്‍ഡനുള്ളില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഗ്രൗണ്ടില്‍ മുപ്പതിലേറെ ആനകളുണ്ട്. അകത്ത് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചെടികളുടെയും മരങ്ങളുടെയും വിശാല ലോകം. വര്‍ഷങ്ങള്‍ പഴക്കമുള്ള ബോണ്‍സായി വൃക്ഷങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടുന്നു. പൂന്തോട്ടം ചുറ്റിക്കറങ്ങാന്‍ ആറു മണിക്കൂര്‍ സമയമെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഗവേഷകരും സഞ്ചാരികളും ശാസ്ത്രജ്ഞരുമുള്‍പ്പടെ 5000ലധികം ആളുകള്‍ ഒരുദിവസം ഈ വില്ലെജിലെത്തുന്നുണ്ട്.ഗാര്‍ഡന്റെ മറ്റൊരാകര്‍ഷണം തായ്്‌ലന്‍ഡ് ആനകളുടെ അഭ്യാസപ്രകടനങ്ങളാണ്. ഗാര്‍ഡനുള്ളില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഗ്രൗണ്ടില്‍ മുപ്പതിലേറെ ആനകളുണ്ട്.

Loading comments...