സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുടുതലായും ഗെയിമിങ്ങിന്

5 years ago

ഗെയിമിങ്ങ് ,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിക്കയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ കുടുതല്‍ ഉപയോഗിക്കുന്നതെന്ന് പഠനം .

മിസ്​റ്റർ ഫോൺ എന്ന മൊബൈൽ ഫൈൻഡർ പ്ലാറ്റ്​ഫോം നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. പഠനമനുസരിച്ച്​ 53.6 ശതമാനവും തങ്ങളുടെ ഫോണുകൾ ഗെയിമിങ്​ ഫോണുകളാക്കി മാറ്റാൻ ആഗ്രഹിക്കുന്നു​. സ്​മാർട്ട്​ഫോണുകൾ തെരഞ്ഞെടുക്കു​മ്പോൾ ശക്​തിയേറിയ ​പ്രൊസസറും റാമുമുള്ള ഫോണുകൾക്കാണ്​ ഉപയോക്​താക്കൾ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത്​​. ഇത്തരം ഫോണുകൾ ഗെയിമിങ്ങിന്​ കൂടുതൽ അനുയോജ്യമായവയാണ് .
ക്വാൽകോമി​​െൻറ സ്​നാപ്​ഡ്രാഗൺ 845 പ്രൊസസർ കരുത്ത്​ പകരുന്ന ഫ്ലാഗ്​ഷിപ്പ്​ ഫോണുകൾക്ക്​ ആവശ്യക്കാരേറെയാണ്​. ഈ നിരയിൽ വരുന്ന മിഡ്​ റേഞ്ച്​ ഫോണുകളായ അസൂസ്​ സെൻഫോൺ 5സെഡ്​, ഷവോമി പോക്കോ എഫ്​ 1 എന്നീ മോഡലുകളുടെ ആവശ്യകത ജനങ്ങളുടെ വലിയ രീതിയിലുള്ള ഗെയിമിങ്​ ഭ്രമത്തിന്​ തെളിവാണ്​. വൺ പ്ലസാണ്​ ഗെയിമിങ്ങിനായി കൂടുതൽ ഉപയോക്​താക്കളും തെരഞ്ഞെടുക്കുന്ന ഫോണെന്നും പഠനത്തിൽ പറയുന്നു. ഷവോമിയും അസൂസുമാണ്​ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലിൽ മൂന്ന്​ സ്​മാർട്ട്​ഫോൺ ഉപയോക്​താക്കളും ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി ബന്ധപ്പെട്ട്​ ആപുകൾ ഉപയോഗിക്കാൻ താൽപര്യ പ്രകടിപ്പിക്കുന്നുണ്ടെന്നും പഠനത്തിൽ തെളിഞ്ഞു

Loading comments...