ഹൈപ്പര്‍ പവറില്‍ വാസിറാനി ശൂല്‍

6 years ago
2

ഈ വര്‍ഷം തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ നടന്ന ഗുഡ് വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിൽ ആദ്യമായി പ്രദർശിപ്പിച്ച കാറിന്റെ പിറവി മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാസിറാനി ഓട്ടോമോട്ടീവില്‍ നിന്നാണ്.നേരത്തെ ജഗ്വാര്‍, ലാന്‍ഡ് റോവര്‍, റോള്‍സ് റോയ്സ് എന്നീ മുന്‍നിര കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ചങ്കി വാസിറാനിയാണ് വാസിറാനി ഓട്ടോമോട്ടീവിന്റെ മുഖ്യ ഡിസൈനറും സഹസ്ഥാപകനും .സഹാറ ഫോഴ്സ് ഇന്ത്യ ഫോര്‍മുല വൺ ടീമിന്റെയും ടയര്‍ നിര്‍മാതാക്കളായ മിഷെലുമായി സഹകരിച്ചാണ് ഈ ഇലക്ട്രിക്‌ ഹൈപ്പര്‍ കാര്‍ വാസിറാനി നിര്‍മിച്ചെടുത്തത്. വാഹനത്തിന്റെ ഭാരം പരമാവധി കുറയ്ക്കാന്‍ സ്പോര്‍ട്ടി ഡിസൈനില്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതമാണ് ശൂലിന്റെ ബോഡി. മക്ലാരന്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്നീ കാറുകളോട് കിടപിടിക്കുന്ന ഡിസൈനാണ് ശൂലിന്റെ പ്രധാന ആകര്‍ഷണം. അത്യാധുനിക ഫീച്ചേഴ്സ് വാഗ്ദ്ധാനം ചെയ്യുന്നതാണ് അകത്തളവും.

Loading comments...