ഇന്ധന വിലയ്ക്ക് പരിഹാരമായി മദ്യ നികുതി കൂട്ടുന്നു

5 years ago
22

ഇന്ധന വില നിയന്ത് ദിനം പ്രതി കുതിച്ചുയരുകയാണ്. ഇതിനൊരു പരിഹാരം എന്ന നിലയില്‍ മദ്യ നികുതി കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് മുംബൈ
സംസ്ഥാനത്തെ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്സൈസ് നികുതി വർധിപ്പിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ നികുതി കുറയ്ക്കാനാണു നീക്കം.അഞ്ചുവർഷമായി ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ സംസ്ഥാന എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചിട്ടില്ലെന്ന് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു .ഇന്ധനത്തിന്റെ വിലകുറയ്ക്കുന്നതു മൂലമുണ്ടാകുന്ന നികുതി നഷ്ടം മദ്യത്തിന്റെ നികുതി വർധിപ്പിക്കുന്നതിലൂടെ നികത്താനാണ് ആലോചന. പ്രത്യേകിച്ചും കൂടുതൽ ചെലവുള്ള ഇടത്തരം വിലയ്ക്കുള്ള മദ്യത്തിന്റെ തീരുവ വർധിപ്പിച്ചാൽ കൂടുതൽ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു .പെട്രോൾ, ഡീസലുകളെപ്പോലെ മദ്യവും ജിഎസ്ടിയിൽ ഉൾപ്പെടാത്തതു മൂലം സംസ്ഥാനത്തിനു വൻ നികുതി വരുമാനമാണു ലഭിക്കുന്നത്.സർക്കാർ ഉൽപാദിപ്പിക്കുന്ന നാടൻ ചാരായം, സൈനിക കാന്റീനിലെ മദ്യം എന്നിവയുടെ എക്സൈസ് തീരുവ 2015ൽ വർധിച്ചിരുന്നു. ബീയറിന്റെ തീരുവ കഴിഞ്ഞ വർഷം വർധിപ്പിച്ചു. എന്നാൽ, ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ തീരുവ 2013 നു ശേഷം ഇതുവരെ വർധിപ്പിച്ചിട്ടില്ല .

Loading comments...