ഓഫ് റോഡ് ജീപ്പ് സവാരിക്ക് നിയന്ത്രണം
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ള ഓഫ് റോഡ് ജീപ്പ് സവാരിക്ക് കടിഞ്ഞാണിടാൻ ഡിടിപിസി നടപടി തുടങ്ങി. ഇതിനായി ഓഫ് റോഡ് സവാരി നടത്തുന്ന വാഹനങ്ങൾ സമീപത്തെ ജോയിൻറ് ആർടിഓ ഓഫീസുകളിൽ നിന്നും പ്രത്യേക സ്റ്റിക്കർ പതിക്കണം.ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാമക്കൽമേട്, സത്രം, കൊളുക്കുമല, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലാണ് ഓഫ് റോഡ് സവാരി ജീപ്പുകൾ അധികമെത്തുന്നത്. അമിത ചാർജ്ജ്, അമിത വേഗം, വേണ്ടത്ര സുരക്ഷയില്ലാതെയുള്ള ഡ്രൈവിംഗ് തുടങ്ങിയ പരാതികളാണ് വ്യാപകമായതോടെയാണ് നടപടി .ഓരോ മേഖലയിലും ഈ രംഗത്തുള്ളവരും ജനപ്രതിനിധികളുമായി ആലോചിച്ച് പോകേണ്ട റൂട്ടും, സമയവും, ചാർജ്ജും ഡിറ്റിപിസി നിശ്ചയിക്കും. വാഹനങ്ങളുടെ മത്സരയോട്ടം ഒഴിവാക്കാൻ സ്റ്റിക്കർ പതിച്ച് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ക്യൂ സംവിധാനവും ഏർപ്പെടുത്തും. ഇതൊക്കെ ചെയ്താൽ സഞ്ചാരികൾക്ക് സുരക്ഷിതമായ ഓഫ് റോഡ് സവാരി ഉറപ്പാക്കാനാകുമെന്നാണ് ഡിറ്റിപിസിയുടെ കണക്കു കൂട്ടൽ.
-
1:00
News60
5 years agoജീപ്പ് കോമ്പസിന്റെ ലിമിറ്റഡ് എഡിഷന് ഇന്ത്യയിൽ പുറത്തിറങ്ങി
3 -
1:10
News60
5 years agoമോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ
-
1:05
News60
5 years agoസൈലന്റായി സൈലന്റ് വാലി
2 -
0:54
News60
5 years agoകൊല്ലം ബൈപ്പാസിൽ ആദ്യദിനം ഗതാഗതകുരുക്ക്
1 -
1:05
News60
5 years agoഫേസ്ബുക്കില്‍ ഇല്ലെങ്കിലും സ്വകാര്യത അപകടത്തിൽ
-
5:10
anweshanam
5 years agoസുന്നി പള്ളികളിൽ സ്ത്രീ പ്രവേശനത്തിന് നിയമ പോരാട്ടം
2 -
1:16
News60
5 years agoഗോവയിലെ ബീച്ചുകളിൽ മദ്യപാനത്തിന് നിരോധനം
-
1:27
News60
5 years agoമഹാരാഷ്ട്രയില്‍ 57 ഓളം വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍
-
1:10
News60
5 years agoനേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ഇനി ആധാറും ഉപയോഗിക്കാം
6 -
0:37
anweshanam
5 years agoആവേശം കൊള്ളിക്കുന്ന മൊബൈൽ ഗെയിമുകൾ