മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

5 years ago
2

ഉത്സവകാലം മുന്നില്‍ക്കണ്ട് മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.8.48 ലക്ഷം രൂപ വിലയില്‍ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുറംമോടിയിലും അകത്തളത്തിലും ഒരുങ്ങുന്ന പരിഷ്‌കാരങ്ങളാണ് സ്‌പെഷ്യല്‍ എഡിഷന്‍ നിസാന്‍ സെഡാന്റെ പുതുമ.കറുത്ത മേല്‍ക്കൂര, പുതിയ ബോഡി ഗ്രാഫിക്‌സ്, കറുത്ത വീല്‍ കവറുകള്‍, പിന്‍ സ്‌പോയിലര്‍ എന്നിവയെല്ലാം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്റെ പ്രത്യേകതകളാണ്.
വാഹനത്തിന്റെ അരികിലേക്ക് ഉടമയെ വഴികാട്ടാന്‍ 'ലീഡ് മീ ടു കാര്‍' സംവിധാനം സഹായിക്കും.
ഫോണ്‍ മിററിംഗ് ശേഷിയുള്ള 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷനില്‍ എടുത്തുപറയണം.
നൂതനമായ നിസാന്‍ കണക്ട് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ ജിയോ ഫെന്‍സിംഗ്, സ്പീഡ് അലേര്‍ട്ട്, കര്‍ഫ്യു അലേര്‍ട്ട് തുടങ്ങിയ നിരവധി സുരക്ഷ സജ്ജീകരണങ്ങള്‍ കാറിലുണ്ട്. കീലെസ് എന്‍ട്രിയും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപും സെഡാന്റെ പുതുവിശേഷങ്ങളില്‍പ്പെടും.സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്

Loading comments...