Black box in Train

5 years ago

ട്രെയിനുകളിൽ ഇതാദ്യമായി ബ്ലാക്ക് ബോക്സുള്ള സ്മാർട് കോച്ചുകൾ വരുന്നു. വിമാനങ്ങളിലെ ബ്ലാക്ക് ബോക്സ് അപകടത്തിനിടയാക്കിയ കാരണങ്ങൾ കണ്ടെത്താനാണു സഹായിക്കുന്നതെങ്കിൽ ട്രെയിനിലെ ബ്ലാക്ക് ബോക്സ് അപകട സാധ്യത കൂടി കണ്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കു വിവരം കൈമാറാനുള്ള സാങ്കേതിക വിദ്യയുള്ളതാണ്.താപവ്യതിയാനം മൂലം കേബിളുകൾ തകരാറിലാകാനുള്ള സാധ്യതയടക്കം ബ്ലാക്ക് ബോക്സ് കണ്ടെത്തും. ശബ്ദവും ദ‍ൃശ്യവും അടക്കം അവലോകനം ചെയ്തു സൂക്ഷിക്കും. കോച്ചുകളുടെ തൽസ്ഥിതി ഉൾപ്പെടെ ശാസ്ത്രീയമായി രേഖപ്പെടുത്തി യാത്രക്കാരെ അറിയിക്കുന്നതിനുള്ള സംവിധാനം സ്മാർട് കോച്ചുകളിലുണ്ടാകും.
അപകട സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടെത്താനാകും. ഇതിനായി പ്രത്യേക കംപ്യൂട്ടർ സങ്കേതമാണു വികസിപ്പിച്ചെടുത്തത്. കംപ്യൂട്ടറിന്റെ സിപിയു പോലെ പ്രവർത്തിക്കുന്ന ഭാഗം പിഐസിസിയു (പാസഞ്ചർ ഇൻഫർമേഷൻ ആൻഡ് കോച്ച് കംപ്യൂട്ടിങ് യൂണിറ്റ്) എന്നാണ് അറിയപ്പെടുക. പ്രത്യേക നെറ്റ്‌വർക്ക് സംവിധാനത്തിലൂടെ കോച്ചുകളിൽ മുഴുവൻ ജിഎസ്എം രീതിയിൽ ഇതു ബന്ധപ്പെടുത്തും. യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവിയുണ്ട്.

Loading comments...