PM Modi turns photographer. Check out these photos

7 years ago
2

ഏതു പരിപാടിയില്‍ പങ്കെടുത്താലും ക്യാമറ എവിടെയാണ് ഉള്ളതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവിനെ പലരും ട്രോളി കൊല്ലാറുണ്ട്; എന്നാല്‍ ക്യാമറയ്ക് മുഖം കൊടുക്കാന്‍ മാത്രമല്ല ക്യാമറ കൊണ്ട് നല്ല അസ്സല്‍ ഫോട്ടോ എടുക്കാനും നമ്മുടെ മോദി ജി യ്ക്ക് അറിയാം .മോദി എന്ന ഫോട്ടോഗ്രാഫറെ ലോകം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല എന്ന് തന്നെ വേണം പറയാന്‍ . എന്നാല്‍ ആ തിരിച്ചറിവിന് മോദി താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ .സിക്കിമിലേക്കുള്ള ആകാശ യാത്രയില്‍ മോദി പകര്‍ത്തിയ നാലു ചിത്രങ്ങളാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 'സ്വച്ഛവും മനോഹരവും! സിക്കിമിലേക്കുള്ള യാത്രയില്‍ പകര്‍ത്തിയത്.. ഏറെ ആകര്‍ഷകവും അവിശ്വസനീയവും!'- എന്ന കുറിപ്പോടെയാണ് മോദി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആകാശത്തുനിന്നുള്ള ഭൂഭാഗ ദൃശ്യങ്ങളാണ് ഇവ.
2016ല്‍ ഛത്തീസ്ഗഡിലെ നന്ദന്‍വന്‍ മൃഗസംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെ കടുവയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കമ്പിയഴികള്‍ക്കപ്പുറം നില്‍ക്കുന്ന കടുവയുടെ സമീപത്തുനിന്ന് ചിത്രമെടുക്കുന്ന മോദിയുടെ ചിത്രങ്ങളാണ് അന്ന് പ്രചരിച്ചത്.
പക്യോങ്ങിലെ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി സിക്കിമിലേക്ക് പോയത്. സമുദ്രനിരപ്പില്‍നിന്ന് 4,500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിമാനത്താവളം സിക്കിമിലെ ആദ്യ വിമാനത്താവളമാണ്.

Loading comments...