whatsapp appoints grievance officer for India

5 years ago

വർധിച്ചു വരുന്ന വ്യാജവാര്‍ത്തയും അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങളും കൂടിയ സാഹചര്യത്തിലാണ് വാട്സ്ആപ് നടപടി. ഇതിനായാണ് വ്യാജവാര്‍ത്ത തടയാന്‍ ഇന്ത്യക്കായി പ്രശ്നപരിഹാര ഉദ്യോഗസ്ഥയെ(ഗ്രീവന്‍സ് ഓഫീസര്‍) വാട്സാപ് നിയമിച്ചിരിക്കുന്നത്. യു.എസില്‍ നിന്നുള്ള കോമല്‍ ലാഹിരിയെ ഇതിനായി നിയമിച്ചതായി വാട്സാപ് അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി നടപടി വേണമെന്ന ഇന്ത്യയുടെ നിരന്തരമായി വാട്സ്ആപിനോട് അഭ്യർത്ഥിച്ചിരുന്നു. വാട്സാപുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്, ഇമെയില്‍ എന്നിവ വഴി ഉദ്യോഗസ്ഥയെ ബന്ധപ്പെടാം. ആപിലെ തന്നെ സെറ്റിംങ്സില്‍ നിന്നും ഇത് സാധ്യമാകും. ലാഹിരിയുടെ ലിങ്ക്ടിന്‍ പ്രൊഫൈലില്‍ നിന്നും ലഭിക്കുന്ന വിവരപ്രകാരം വാട്സാപ് ഗ്ലോബല്‍ കസ്റ്റമര്‍ ഓപറേഷന്‍സ് സീനിയര്‍ ഡയറക്ടറാണ് ഇവര്‍.വാട്സാപ്പിന് ഇന്ത്യയില്‍ 20 കോടിയിലേറെ ഉപയോക്താക്കളാണുള്ളത്.

Loading comments...