Know about Golden Globe Race

6 years ago

18 പേരില്‍ ഏഷ്യയില്‍ നിന്ന് ഈ റെയ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് അഭിലാഷ്.

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു;
എന്താണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്? എന്ത്കൊണ്ടാണ് അഭിലാഷ് ടോമി ദിവസങ്ങളോളം അകപ്പെട്ട് പോയത് .ഒരിടത്തും നിര്‍ത്താതെ, ഒറ്റയ്ക്ക് പായ്‌വഞ്ചിയില്‍ ലോകം കറങ്ങി പുറപ്പെട്ടിടത്ത് തിരിച്ചെത്തുക. ഇതാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് . ആധുനിക സംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാതെ 50 വര്‍ഷം മുമ്പത്തെ സമുദ്ര പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ച് വേണം യാത്ര. പേന ഡിജിറ്റല്‍ ക്യാമറ, ഫോണ്‍ തുടങ്ങിയവ ഉള്‍പ്പെടെ ഒന്നും കൈവശം വയ്ക്കാന്‍ ആവില്ലാത്തതിനാല്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊന്നും ബന്ധപ്പെടാനാകില്ല.വെബ് ട്രാക്കിങ്ങിനായി ഒരു സാറ്റലൈറ്റ് ട്രാക്കിങ് സിസ്റ്റം, ഷോര്‍ട്ട് ടെക്സ്റ്റ് പേജിങ് യൂണിറ്റ്, രണ്ട് സാറ്റലൈറ്റ് ഫോണ്‍, ജി.പി.എസ് ചാര്‍ട്ട്‌പ്ലോട്ടര്‍ എന്നിവയാണ് റേസിങ്ങിനെത്തുന്ന നാവികര്‍ക്ക് നല്‍കുക. ജി.പി.എസോ സാറ്റലൈറ്റ് ഫോണോ ഉപയോഗിച്ച് പുറത്തുനിന്ന് സഹായം തേടാന്‍ പാടില്ല. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മാത്രമേ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കാവൂ. കടലില്‍ 8000 മൈല്‍ പായ്‌വഞ്ചി ഓടിച്ചും ഏതെങ്കിലും തരത്തിലുള്ള ഒരു ബോട്ടില്‍ ഒറ്റക്ക് 2000 മൈല്‍ യാത്ര ചെയ്തും പരിചയമുള്ളവര്‍ക്കും മാത്രമാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.ബ്രിട്ടീഷുകാരന്‍ സര്‍ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണ്‍ 1968-ല്‍ ഒറ്റയ്ക്ക് നടത്തിയ സമുദ്ര പ്രയാണത്തിന്റെ ഓര്‍മയ്ക്കാണ് ജി.ജി.ആര്‍. നടത്തുന്നത്. ജോണ്‍സ്റ്റണ്‍ തന്നെയായിരുന്നു അഭിലാഷ് ടോമിയുടെ മാര്‍ഗനിര്‍ദേശകന്‍. നാവികസേനയില്‍ അഭിലാഷിന്റെ മാര്‍ഗനിര്‍ദേശകനായ കമാന്‍ഡര്‍ ദിലീപ് ദോണ്ഡെയുടെ നേതൃത്വത്തില്‍ ഗോവയിലെ അക്വാറിസ് ഷിപ്യാര്‍ഡിലായിരുന്നു വഞ്ചിയുടെ നിര്‍മാണം.

Loading comments...