പെണ്‍കുട്ടിക്ക് പിന്നാലെ വൈദികനുവേണ്ടി മാതാവും കൂറ് മാറി | Oneindia Malayalam

OneIndia_MalayalamPublished: August 2, 2018
Published: August 2, 2018

Kottiyoor case
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസിലെ വാദം നടക്കുന്നതിനിടെ പെണ്‍കുട്ടിക്ക് പിന്നാലെ അമ്മയും കൂറുമാറി. കേസിലെ പ്രതിയായ വൈദികനെതിരെ നേരത്തേ പൊലീസിന് നല്‍കിയ മൊഴി മാതാവ് കോടതിയില്‍ മാറ്റിപ്പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറിയതായി പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത് കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ആരംഭിച്ച ദിവസം തന്നെ ഇര കൂറുമാറിയിരുന്നു.

Be the first to suggest a tag

    Comments

    0 comments