naavil eso than /karaoke / with chorus / Satheesh Ananthapuri

1 year ago
12

നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോതൻ സ്‌നേഹം
മനസു നിറയെ നന്ദി മാത്രം….

നീയെൻ അരികിൽ വന്നു
ഉള്ളം തരളിതമായി
കാതിൽ തിരുമൊഴി കേട്ടു
നീ എൻ പൈതലല്ലേ

ആണി പഴുത്തുള്ള
കൈകളാൽ എന്നെ
മാറോടു ചേർത്തണച്ചു ……..

നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം

മഹിയും മഹിതാശകളും
എന്നെ പുല്കിടുമ്പോൾ
എന്നും നിൻഹിതമറിയാൻ
ഹൃദയം പ്രാപ്‌തമാകു
എൻഹിതമല്ല തിരുഹിതമെന്നിൽ
എന്നെന്നും നിറവേറണം

നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോതൻ സ്‌നേഹം
മനസു നിറയെ നന്ദി മാത്രം……..

Loading comments...