നിങ്ങൾക്ക് കോച്ച് ആകാൻ താല്പര്യം ഉണ്ടോ?

10 months ago
25

നിങ്ങള്ക്ക് ഒരു കോച്ച് ആകണോ?

ഫുട്ബോൾ കോച്ച് ആകാൻ എന്ത് ചെയ്യണം?

നിങ്ങൾക്ക് ഫുട്ബോൾ ഇഷ്ടമാണോ? നിങ്ങൾ ഗ്രൗണ്ടിൽ നിൽക്കുമ്പോഴും നിങ്ങൾക്ക് കുട്ടികളോട് ഇടപഴകുമ്പോഴും നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നുണ്ടോ? കൂടുതൽ പഠിക്കുന്നതിനോട് നിങ്ങൾക്ക് താല്പര്യമുണ്ടോ? എങ്കിൽ നിങ്ങൾക്ക് കോച്ച് ആകാനുള്ള ഒരു മനസ്സുണ്ട്.

എന്താണ് കോച്ച് ജോലി?

ഫുട്ബോൾ കോച്ച് എന്ന് കേൾക്കുമ്പോൾ ഉടനെ ആൾക്കാർ ആലോചിക്കുന്നത് ടക്ടിക്സ് ആയിരിക്കും. ഇങ്ങനെ കളിപ്പിക്കണം, അവിടുന്ന് ഇങ്ങനെ, എല്ലാവരും ചെയ്യുന്നത് അങ്ങനെ തന്നെയാണ്. എന്നാൽ നിങ്ങൾക്ക് കോച്ച് ആകണമെങ്കിൽ നിങ്ങൾ ആദ്യം ടെക്നിക്സ് ആണ് പഠിക്കേണ്ടത്. കാരണം ആദ്യം നിങ്ങൾ തുടങ്ങുമ്പോൾ ഒരിക്കലും നിങ്ങൾ ഒരു വലിയ ടീമിൻറെ കോച്ച് ആകാൻ ഒരു അവസരം കിട്ടി എന്ന് വരില്ല. മാത്രം അല്ല, കോച്ചിംഗ് അറിയാതെ വലിയ കുട്ടികളെയും ടീമിനെയും പരിശീലിപ്പിക്കാൻ പോയാൽ ചെയ്യാൻ ആവില്ല. അത് കൊണ്ട് തുടക്കത്തിൽ 10 അല്ലെങ്കിൽ 12 വയസിനു താഴെ ഉള്ള കുട്ടികളെ പരിശീലിപ്പിച്ച് തുടങ്ങാം. അപ്പോഴും ഏതെങ്കിലും മുതിർന്ന കോച്ച്ൻ്റെ കൂടെ നിന്നു പഠിക്കാൻ ശ്രമിക്കുക.

ഞാൻ തുടങ്ങിയത് 10/12 വയസുള്ള കുട്ടികളോട് ഒപ്പം ആയിരുന്നു. കോളജിൽ പഠിക്കുന്ന സമയത്ത് എൻ്റെ സീനിയര് കോച്ച് ആയിരുന്ന അനസ് ഇക്കാ ചെറിയ കുട്ടികളെ നോക്കാൻ എന്നെ ഏൽപ്പിക്കുക പതിവായി. ദിവസവും ഞാൻ കൃത്യമായി നേരത്തെ ഗ്രൗണ്ടിൽ എത്തുന്നത് കൊണ്ടാണ് അങ്ങനെ ഏൽപിക്കാൻ കാരണം. തുടർന്ന് ഒരു ടൂർണമെൻ്റിൽ കൂടെ പോകാനും പറഞ്ഞു. ഇവരുടെ കൂടെ സ്ഥിരം ഇടപഴകുകയും ഓരോ കളിക്കാരനും എങ്ങനെ ആണ് എന്ന് മനസ്സിലാക്കുകയും ചെയ്തത് കൊണ്ട് ടൂർണമെൻ്റിൽ അവരെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞു. അത് എനിക്ക് ഫുട്ബോൾ കോച്ച് ആകാൻ പ്രചോദനം ആയി.

അടുത്തത്, കോച്ചിംഗ് എന്നാല് management ആണ് എന്ന് മനസിലാക്കുക. കുട്ടികൾ എപ്പോഴും നിങൾ പറയുന്നത് കേൾക്കണം എന്ന് ഇല്ല. അവർ കളിക്കാൻ വരുന്നത് ആയിരിക്കും. അവർക്ക് എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കി മുന്നിലേക്ക് പോയാൽ പതിയെ അവർ നിങൾ പറയുന്നത് കേൾക്കാനും അനുസരിക്കാനും തുടങ്ങും.

കറക്റ്റ് ടെക്നിക്കൽ knowledge ആണ് മറ്റൊരു important കാര്യം. തെറ്റായ ടെക്നിക് ഒരിക്കലും പഠിപ്പിക്കാതെ ഇരിക്കുക. ചെറിയ കുട്ടികൾക്ക് ബേസിക് കര്യങ്ങൾ പഠിപ്പിക്കുക. തുടക്കത്തിൽ dribbling, turns, പാസിംഗ്, രിസീവിങ് തുടങ്ങിയ കാര്യങ്ങളിൽ ഫോക്കസ് ചെയ്യുക.

പ്രധാനപ്പെട്ട, വളരെ ശ്രദ്ധ വേണ്ട ഒരു കാര്യം കുട്ടികളുടെ സേഫ്റ്റി ആണ്. ഗ്രൗണ്ടിൽ അവർ എത്തുന്നത് മുതൽ പോകുന്നത് വരെ നിങൾ എല്ലാം കാണുകയും അറിയുകയും വേണം. അതിനു കോച്ച് അധ്യം ഗ്രൗണ്ടിൽ എത്തുകയും എല്ലാ കുട്ടികളും പോകും വരെ അവിടെ തുടരുകയും ചെയ്യുക. കോച്ചിംഗ് role oru responsibility ആണ്. പതിയെ പതിയെ നമ്മളെ തന്നെ ഒരു ചിട്ടയായ ജീവിത രീതിയിലേക്ക് കൊണ്ട് വരുന്ന, നമ്മുടെ ഉള്ളിലെ പല മോശം കാര്യങ്ങളും ക്ലീൻ ആക്കി, നമ്മുടെ നല്ല വശം കൊണ്ട് വരുന്ന ജോലി.

കോച്ചിംഗ് ഒരു process ആണ്. ധൃതി പാടില്ല. നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ഒരു പരിപാടി ആണ് കോച്ചിംഗ്. Practice , make mistake, correction , രിപീറ്റ് എന്ന രീതിയിൽ മുന്നിലേക്ക് പോകണം.

6/10 മാസം കുട്ടികളെ പരിശീലിപ്പിച്ച ശേഷം പതിയെ ഇൻഡ്യൻ ഫുട്ബോൾ ഫെഡറേഷന് നടത്തുന്ന കോച്ചിംഗ് ലൈസൻസ് കൂടി ചെയ്താൽ നിങ്ങൾക്ക് ഒഫിഷ്യൽ കോച്ച് ആകം.

ഇന്ത്യയിൽ കൂടുതലും ബ്രിട്ടീഷ് കോച്ചിംഗ് സ്റ്റൈൽ ആണ് ഉപയോഗിക്കുന്നത്. എന്നാല് ഓസ്ട്രേലിയൻ സ്റ്റൈൽ ആണ് എനിക്ക് ഇഷ്ടം. Play, practice, play. നിങ്ങളുടെ കുട്ടികൾ കളിക്കാൻ താല്പര്യം കാണിച്ച് നിൽകുമ്പോൾ കോച്ചിംഗ് ചെയ്യാൻ നോക്കിയാൽ അവർ ശ്രേധിക്കില്ല. അവർ learn ചെയ്ത് improve ആകണം എന്ന തോന്നൽ ഉണ്ടായാലേ പഠിക്കൂ... അതിനു ഞാൻ ചെയ്യാറ്, അവർ തോൽക്കുന്ന situations പ്രാക്ടീസ് ഇൽ തന്നെ ഉണ്ടാക്കി കൊടുക്കുക എന്നത് ആണ്. നിങ്ങളും നിങ്ങളുടെ ഐഡിയാസ് ഗ്രൗണ്ടിൽ കൊണ്ടു വരൂ..

കുറച്ച് എക്സ്പീരിയൻസ് ഒക്കെ ആകുമ്പോൾ സെഷൻസ് പ്ലാൻ ചെയ്ത ശേഷം കോച്ചിംഗ് ചെയ്യുക. ഇങ്ങനെ പ്ലാൻ ചെയ്യണം എന്ന് അടുത്ത ഒരു വീഡിയോയിൽ പറയാം.

Loading comments...