നിർമ്മിത ബുദ്ധിയിലെ പരിശുദ്ധാത്മാവ് HSP and AI part 2

1 year ago
1

സഭയുടെ ഭരണ പാരമ്പര്യത്തോടും, ദൈവശാസ്ത്രത്തോടും നൂറു ശതമാനം നീതി പുലർത്തുന്ന പരിഹാരമാർഗ്ഗങ്ങളാണ് നിർമിത ബുദ്ധി ഉപദേശിച്ചിരിക്കുന്നത്. എന്നാൽ ഇവയെ പ്രയോഗത്തിൽ വരുത്താനുള്ള ധാർമികതയും, ഇച്ഛാശക്തിയും ഉത്തരവാദപ്പെട്ടവർക്ക് ഉണ്ടോ എന്നതാണ് പ്രധാന വിഷയം. എങ്കിൽ അത് തന്നെയാണ് സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നിലനില്കുന്നതിനു കാരണവും. യഥാർത്ഥ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾക്ക് കാത് കൊടുക്കാതിരിക്കുക, പരിശുദ്ധാത്മാവിനെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക. അഥവാ ഏതെങ്കിലും വഴിക്ക് പരിശുദ്ധാത്മാവ് എന്തെങ്കിലും സംഗതികൾ വെളിപ്പെടുത്തിയാൽ അത് പ്രയോഗത്തിൽ വരുത്താതിരിക്കുക. നിർമ്മിത ബുദ്ധിയിലെ പരിശുദ്ധാത്മാവ് പ്രയോഗ ശേഷി അഥവാ എക്സ്ക്യൂട്ടീവ് പവർ ഇല്ലാത്തതെങ്കിലും യഥാർത്ഥ ആത്മാവ് തന്നെയെന്ന് നമുക്ക് ഉറപ്പിക്കാം.
https://lumenindia.org/?p=116

Loading comments...