മലയാളികളുടെ ലാലേട്ടൻ ഇനി കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസിഡർ

Published September 28, 2018 2 Views

Rumble കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ലാലിനെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്കൊരു പുതിയ അംഗത്തെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് സൂചനനല്‍കിയിരുന്നു. ഇതോടെ മഞ്ഞപ്പടയുടെ ജഴ്‌സി പുറത്തിറക്കുന്ന മോഹന്‍ലാല്‍ ആകും സര്‍പ്രൈസ് എന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ ആരാധക പിന്തുണ ഉറപ്പാക്കിയ സച്ചിന്‍റെ ഊര്‍ജം നിലനിര്‍ത്താനാണ് മഞ്ഞപ്പട മോഹന്‍ലാലിനെ അംബാഡിറാക്കിയിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് പറഞ്ഞ മോഹന്‍ലാല്‍ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കാനായി ഗ്യാലറിയിലുണ്ടാകുമെന്നും അറിയിച്ചു. ചടങ്ങില്‍ ഈ സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ജെഴ്‌സിയും കിറ്റും മോഹന്‍ലാല്‍ പുറത്തിറക്കി. കഴിഞ്ഞ സീസണില്‍ ടീം സഹ ഉടമയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍.